തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തി​ന്‍റെ റേ​ഡി​യോ ശീ​ല​ങ്ങ​ൾ​ക്ക്​ പു​തി​യ ഭാ​വ​ങ്ങ​ൾ പ​ക​ർ​ന്ന ആ​കാ​ശ​വാ​ണി 75ാം വ​ർ​ഷ​ത്തി​ലേ​ക്ക്. ഒ​രു​വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ ഏ​പ്രി​ൽ ഒ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

1937 സെ​പ്റ്റം​ബ​ർ 30നാ​ണ് തി​രു​വി​താം​കൂ​ർ രാ​ജ്യ​ത്തി​ന്റെ ത​ല​സ്ഥാ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു റേ​ഡി​യോ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. 1943 മാ​ർ​ച്ച് 12ന്​ ​അ​ന്ന​ത്തെ തി​രു​വി​താം​കൂ​ർ രാ​ജാ​വ്​ ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ബാ​ല​രാ​മ​വ​ർ​മ​യാ​യി​രു​ന്നു ആ​ദ്യ റേ​ഡി​യോ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ന്ന് അ​ഞ്ച്​ കി​ലോ​വാ​ട്ട് ശ​ക്തി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന മീ​ഡി​യം വേ​വ് ട്രാ​ൻ​സ്മി​റ്റ​ർ കു​ള​ത്തൂ​രി​ൽ സ്ഥാ​പി​ച്ചു. നി​ല​യ​ത്തി​ന്‍റെ സ്റ്റു​ഡി​യോ പ​ഴ​യ എം.​എ​ൽ.​എ ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു.അ​ക്കാ​ല​ത്ത് വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്കു​മാ​ത്ര​മാ​യി​രു​ന്നു പ്ര​ക്ഷേ​പ​ണം. പി​ന്നീ​ട്, ആ​ഴ്ച​യി​ൽ നാ​ല്​ ദി​വ​സ​ങ്ങ​ളാ​യി വ​ർ​ധി​പ്പി​ച്ചു.

1950 ഏ​പ്രി​ൽ ഒ​ന്ന്​ തൊ​ട്ട് ട്രാ​വ​ൻ​കൂ​ർ ബ്രോ​ഡ്കാ​സ്റ്റി​ങ്​ സ്റ്റേ​ഷ​ൻ ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യു​ടെ ഭാ​ഗ​മാ​യി. ഇ​പ്പോ​ൾ പ്ര​സാ​ർ​ഭാ​ര​തി എ​ന്ന സ്വ​ത​ന്ത്ര സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ കീ​ഴി​ലാ​ണ് ആ​കാ​ശ​വാ​ണി​യും സ​ഹോ​ദ​ര​സ്ഥാ​പ​ന​മാ​യ ദൂ​ര​ദ​ർ​ശ​നും.

LEAVE A REPLY

Please enter your comment!
Please enter your name here