അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ചിത്രഭാരതി (ഇന്ത്യൻ) മത്സരവിഭാഗത്തിൽ ഒഫീഷ്യൽ സെലക്ഷൻ നേടി. പൂർണമായും ഒമാനിൽ ചിത്രീകരിച്ച ചിത്രത്തിന് ഇന്ത്യയിലും വിദേശത്തും മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ‘രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് സംഗീത സംവിധാനം.രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്.ഛായാഗ്രഹണം : പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ : ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് : ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ കെ.സി, ഡിസൈൻ : കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ : പി ആർ ഓ പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here