തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ടിപ്പർ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. യുവാവിന്റെ ​മുഖത്തും കൈകളിലും കാലുകളിലും ​ഗുരുതര പരിക്കേറ്റു.

യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം പനവിള ജം​ഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ അധ്യാപകന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥിയായ അനന്തു മരിച്ചത് രണ്ടാഴ്ചക്ക് മുമ്പായിരുന്നു. തിരുവനന്തപുരത്ത് ടിപ്പർ അപകടങ്ങൾ പതിവായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here