ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ പ​ന്താ​വൂ​രി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ച​ര​ക്കു​വാ​ൻ ഉ​ര​സി യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റു. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ യാ​ത്ര​ക്കാ​രാ​യ അ​ട​യൂ​ര്‍ സ്വ​ദേ​ശി ഹ​രീ​ഷ് ബാ​ബു (39), വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മൊ​യ്തീ​ന്‍കു​ട്ടി (67) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ന്താ​വൂ​ര്‍ സെ​ന്റ​റി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് കോ​ട്ട​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന മി​നി ഗു​ഡ്സ് ലോ​റി, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ ഉ​ര​സു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here