താമരശ്ശേരി : ചുരത്തില്‍ ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ച് വയോധികന്‍ മരിച്ചു. കോടഞ്ചേരി നെല്ലിപ്പൊയില്‍ മണ്ണാറോട്ട് എം എം എബ്രഹാം (68) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ ചുരം ഒന്നാം വളവിന് താഴെ ആയിരുന്നു അപകടം.മരം കയറ്റി വരികയായിരുന്ന ലോറിക്ക് പിന്നിലാണ് ബൈക്ക് ഇടിച്ചത്. ഹൈവേ പോലീസും നാട്ടുകാരും ചേര്‍ന്ന് എബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here