മ​ല​പ്പു​റം: എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പി​ക് അ​പ്പ് വാ​ൻ ഡ്രൈ​വ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ‌ ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പി​ക് അ​പ് ജീ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തോ​ടെ പി​ക് അ​പ് വാ​ൻ ഡ്രൈ​വ​ര്‍ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്ന് എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ർ ദി​ശ​യി​ൽ വ​ന്ന പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഗു​രു​ത​ര​മ​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here