130 ഒഴിവുണ്ട്. മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, അസിസ്റ്റന്റ് ജനറല്‍മാനേജര്‍ തസ്തികകളിലാണ് ഒഴിവ്. മുംബൈയിലോ നവിമുംബൈയിലോ രാജ്യത്തെ മറ്റ് ഓഫീസുകളിലോ ആയിരിക്കും നിയമനം.

തസ്തികകളും ഒഴിവും: അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-51, മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-3, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആപ്ലിക്കേഷന്‍ സെക്യൂരിറ്റി)-3.
ശമ്പളം: അസിസ്റ്റന്റ് മാനേജര്‍ 36000-63840 രൂപ, ഡെപ്യൂട്ടി മാനേജര്‍ 48170-69810 രൂപ , മാനേജര്‍ 63840-78230രൂപ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആപ്ലിക്കേഷന്‍ സെക്യൂരിറ്റി), 89890-100350 രൂപ.
യോഗ്യത: ബി.ഇ./ബി.ടെക് (കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍)/എം.എസ്സി. (ഐ.ടി./കംപ്യൂട്ടര്‍ സയന്‍സ്)/എം.സി.എ./എം.ടെക് (സൈബര്‍ സെക്യൂരിറ്റി/ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി). മാനേജര്‍ തസ്തികയില്‍ മേല്‍പ്പറഞ്ഞ യോഗ്യത കൂടാതെ സി.സി.എസ്.പി./സി.സി.എസ്.കെ./ജി.സി.എസ്.എ./സി.സി.എന്‍.എ./സി.സി.എന്‍.പി./CompTIA Cloud+/വി.സി.എ.പി. സര്‍ട്ടിഫിക്കറ്റുകളിലൊന്ന് ഉണ്ടായിരിക്കണം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെയും മാനേജര്‍ തസ്തികയില്‍ ഏഴുവര്‍ഷത്തെയും ഡെപ്യൂട്ടിമാനേജര്‍ തസ്തികയില്‍ പന്ത്രണ്ടുവര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം
പ്രായം: അസിസ്റ്റന്റ് മാനേജര്‍- 30വയസ്സ്, ഡെപ്യൂട്ടി മാനേജര്‍-35 വയസ്സ്, മാനേജര്‍-38 വയസ്സ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആപ്ലിക്കേഷന്‍ സെക്യൂരിറ്റി)-42 വയസ്സ്. 2023 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഷോര്‍ട്ട്ലിസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ്: 750 രൂപ (ഭിന്നശേഷിക്കാര്‍ക്കും എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് ബാധകമല്ല).
ഓണ്‍ലൈനായി അപേക്ഷിക്കണം. ബയോഡേറ്റ, ഫോട്ടോ, ഒപ്പ് എന്നിവയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.sbi.co.inഎന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: മാര്‍ച്ച് 4.

LEAVE A REPLY

Please enter your comment!
Please enter your name here