ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ഇരച്ചെത്തിയ സര്‍വീസസ് നിരയ്‌ക്കെതിരേ സമനിലയുമായി രക്ഷപ്പെട്ട് കേരളം. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ പാടുപെട്ടാണ് കേരള ടീം രണ്ടാം ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയില്‍ എട്ട് പോയന്റുമായി കേരളം മൂന്നാം സ്ഥാനത്ത് തുടരുകയാണ്22-ാം മിനിറ്റില്‍ സജീഷിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ കേരളത്തിനെതിരേ ആദ്യ പകുതിയുടെ അധികസമയത്ത് സമിര്‍ മുര്‍മു നേടിയ ഗോളില്‍ സര്‍വീസസ് ഒപ്പമെത്തുകയായിരുന്നു. ക്വാര്‍ട്ടറിലെത്തിയതിനാല്‍ തന്നെ സമ്മര്‍ദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്. മുന്‍ മത്സരങ്ങളില്‍ നിന്ന് വിപരീതമായി കേരള താരങ്ങള്‍ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മധ്യനിരയില്‍ നിന്ന് മികച്ച നീക്കങ്ങള്‍ വന്നു. ആദ്യ മത്സരങ്ങളില്‍ തപ്പിക്കളിച്ച കേരളത്തിന്റെ മധ്യനിര പതിയെ കളംപിടിക്കുന്നതാണ് പിന്നീട് കണ്ടത്.

വലതുവിങ്ങില്‍ സഫ്‌നീദും മധ്യത്തില്‍ ഗിഫ്റ്റി ഗ്രേഷ്യസും അര്‍ജുനും നന്നായി പന്തുതട്ടിയതോടെ മുന്നേറ്റത്തില്‍ സജീഷിനും നരേഷിനും തുടര്‍ച്ചയായ പന്ത് ലഭിച്ചു. തുടര്‍ന്ന് 22-ാം മിനിറ്റില്‍ കേരളം മുന്നിലെത്തി. അക്ബര്‍ സിദ്ധിഖ് എടുത്ത ഒരു ഷോട്ട് കോര്‍ണറില്‍ നിന്ന് അര്‍ജുന്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ നിന്നായിരുന്നു കേരളത്തിന്റെ ആദ്യ ഗോളിന്റെ പിറവി. ഉയര്‍ന്നുവന്ന പന്ത് ഒരു കിടിലന്‍ ബുള്ളറ്റ് ഹെഡറിലൂടെ സജീഷ് വലയിലാക്കിആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സര്‍വീസസ് ഒപ്പമെത്തി. മത്സരം ആദ്യ പകുതിയുടെ അധികസമയത്തേക്ക് കടന്നതോടെ കേരള താരങ്ങള്‍ തളര്‍ച്ച പ്രകടിപ്പിച്ചുതുടങ്ങിയ സമയത്തായിരുന്നു ഗോള്‍. മലയാളി താരം മുഹമ്മദ് ഷഫീല്‍ എടുത്ത ത്രോ ഉഷം റോബിന്‍സണ്‍ സിങ് ബോക്‌സിലേക്ക് ക്രോസ് ചെയ്യുമ്പോള്‍ ബോക്‌സിലുണ്ടായിരുന്ന സമിര്‍ മുര്‍മുവിനെ തടയാന്‍ കേരളത്തിന്റെ രണ്ട് പ്രതിരോധ താരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും ഗോളി നിഷാദും തമ്മിലുള്ള ധാരണപ്പിശക് കേരളത്തിന് തിരിച്ചടിയായി. ഹെഡറിലൂടെ മുര്‍മു സര്‍വീസസിനെ ഒപ്പമെത്തിക്കുകയും ചെയ്തു.തുടര്‍ന്ന് രണ്ടാം പകുതിയിലുടനീളം സര്‍വീസസിന്റെ ആക്രണമങ്ങള്‍ പ്രതിരോധിക്കാന്‍ കേരള താരങ്ങള്‍ പെടാപ്പാട്‌ പെടുന്നതാണ് കണ്ടത്. 90 മിനിറ്റും ഒരേ വേഗത്തില്‍ കളിച്ച ബിദ്യാസാഗര്‍ സിങ്ങായിരുന്നു കൂട്ടത്തില്‍ ഏറ്റവും അപകടകാരി.

LEAVE A REPLY

Please enter your comment!
Please enter your name here