മും​ബൈ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ പു​തു​ച​രി​ത്ര​മെ​ഴു​തി മും​ബൈ​യു​ടെ വാ​ല​റ്റ​ക്കാ​ർ. പ​ത്താ​മ​നും പ​തി​നൊ​ന്നാ​മ​നും സെ​ഞ്ചു​റി നേ​ടു​ക​യെ​ന്ന അ​പൂ​ർ​വ നേ​ട്ട​മാ​ണ് മും​ബൈ താ​ര​ങ്ങ​ളാ​യ ത​നു​ഷ് കോ​ട്യാ​നും തു​ഷാ​ര്‍ ദേ​ശ്പാ​ണ്ഡെ​യും സ്വ​ന്ത​മാ​ക്കി​യ​ത്.ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് പ​തി​നൊ​ന്നാ​മ​നാ​യി ഇ​റ​ങ്ങു​ന്ന ബാ​റ്റ​ര്‍ സെ​ഞ്ചു​റി നേ​ടു​ന്ന​ത്. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ 78 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് പ​ത്താ​മ​തും പ​തി​നൊ​ന്നാ​മ​തും ഇ​റ​ങ്ങു​ന്ന ബാ​റ്റ​ര്‍​മാ​ര്‍ സെ​ഞ്ചു​റി നേ​ടു​ന്ന​ത്. 1946ല്‍ ​ച​ന്ദു സ​ര്‍​വാ​തെ​യും ഷു​തെ ബാ​ന​ര്‍​ജി​യു​മാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ഞ്ജി ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ൽ ബ​റോ​ഡ​യ്ക്കെ​തി​രേ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​ക​ട​നം. പത്താംവി​ക്ക​റ്റി​ല്‍ ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്ത​ത് 232 റ​ണ്‍​സാ​ണ്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ മും​ബൈ ഒ​മ്പ​തി​ന് 337 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നി​ല്‍​ക്കു​മ്പോ​ൾ ക്രീ​സി​ൽ ഒ​ന്നി​ച്ച ഇ​രു​വ​രും സ്കോ​ർ 569 റ​ൺ​സി​ലെ​ത്തി​ച്ചാ​ണ് പി​രി​ഞ്ഞ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ മും​ബൈ​യു​ടെ 384 റ​ൺ​സി​നെ​തി​രേ ബ​റോ​ഡ 348 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.

തു​ഷാ​ര്‍ ദേ​ശ്പാ​ണ്ഡെ 129 പ​ന്തി​ല്‍ എ​ട്ടു സി​ക്സ​റും 10 ബൗ​ണ്ട​റി​ക​ളു​മു​ൾ​പ്പെ​ടെ 123 റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ 129 പ​ന്തി​ല്‍ നാ​ലു സി​ക്സ​റും 10 ബൗ​ണ്ട​റി​ക​ളു​മു​ൾ​പ്പെ​ടെ 120 റ​ണ്‍​സു​മാ​യി ത​നു​ഷ് കോ​ട്യാ​ൻ പു​റ​ത്താ​കാ​തെ നി​ന്നു. ഇ​രു​വ​ർ​ക്കും പു​റ​മേ ഓ​പ്പ​ണ​ർ ഹ​ർ​ദി​ക് ത​മോ​റ​യും മും​ബൈ നി​ര​യി​ൽ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 607 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​മാ​ണ് മും​ബൈ ബ​റോ​ഡ​യ്ക്കു മു​ന്നി​ൽ‌ വ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here