അ​ബൂ​ദ​ബി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു​ദി​വ​സ​ത്തെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ന് അ​ബൂ​ദ​ബി​യി​ലെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​മെ​ന്ന​നി​ല​യി​ൽ സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്​​ല​ൻ മോ​ദി’ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. യു.​എ.​ഇ​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഇ​വ​ന്‍റാ​കും പ​രി​പാ​ടി​യെ​ന്നാ​ണ്​​ സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഉ​ച്ച 12മ​ണി​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കു​​ശേ​ഷം പ്ര​ധാ​ന​മ​​ന്ത്രി​ക്ക്​ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സ​മാ​പി​ക്കു​ക. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ സൗ​ഹൃ​ദ​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന ച​ട​ങ്ങി​ന്​ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്.യു.​എ.​ഇ​യി​ലെ 200ലേ​റെ കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​ള്ള​വ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം 50,000ത്തോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. 700ലേ​റെ ക​ലാ​കാ​ര​ൻ​മാ​ർ പ​​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത, സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റും. യു.​എ.​ഇ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളെ എ​ത്തി​ക്കാ​ൻ മാ​നേ​ജ്​​മെ​ന്‍റു​ക​ൾ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. മു​തി​ർ​ന്ന ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ടാ​ണ്​ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മാ​യും നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

‘അ​ഹ്​​ല​ൻ മോ​ദി’ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​തി​ന് ര​ജി​സ്റ്റ​ര്‍ചെ​യ്ത ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 60,000 ക​ട​ന്ന​താ​യി നേ​ര​ത്തേ സം​ഘാ​ട​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ല്‍ സ​ര്‍ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍കി​യ ഭൂ​മി​യി​ല്‍ നി​ര്‍മി​ച്ച ക്ഷേ​ത്ര​മാ​യ ബാ​പ്‌​സ് മ​ന്ദി​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​യാ​ണ് മോ​ദി അ​ബൂ​ദ​ബി​യി​ലെ​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ്​ ഈ ​ച​ട​ങ്ങ്​ ന​ട​ക്കു​ന്ന​ത്. അ​തി​ന്​ മു​മ്പാ​യി ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് അ​ദ്ദേ​ഹം സം​സാ​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here