ന്യ​ഡ​ല്‍­​ഹി: ജാ­​തി സെ​ന്‍​സ­​സ് ന­​ട­​പ്പാ­​ക്കു­​മെ­​ന്ന് ഉ​ള്‍­​പ്പെ­​ടെ­​യു​ള്ള വാ­​ഗ്­​ദാ­​ന­​ങ്ങ­​ളു­​മാ­​യി കോ​ണ്‍­​ഗ്ര­​സി­​ന്‍റെ പ്ര­​ക­​ട­​ന­​പ­​ത്രി­​ക പു­​റ­​ത്തി­​റ​ക്കി. എ­​സ്‌­​സി,എ­​സ്­​ടി, ഒ­​ബി­​സി സം­​വ​ര­​ണം ഉ­​യ​ര്‍­​ത്താ​ന്‍ ഭ­​ര­​ണ­​ഘ​ട­​നാ ഭേ­​ദ​ഗ­​തി കൊ­​ണ്ടു­​വ­​രും. കോ​ണ്‍­​ട്രാ­​ക്­​റ്റ് സം­​വി­​ധാ­​നം അ­​വ­​സാ­​നി­​പ്പി­​ച്ച് എ​ല്ലാ ത­​സ്­​തി­​ക­​യി​ലും സ്ഥി­​ര­​നി­​യ​മ­​നം കൊ­​ണ്ടു­​വ­​രു­​മെ​ന്നും പ്ര­​ക­​ട­​ന­​പ­​ത്രി­​ക വാ­​ഗ്­​ദാ­​നം ചെ­​യ്യു​ന്നു.

മു­​തി​ര്‍­​ന്ന പൗ­​ര­​ന്മാ​ര്‍­​ക്ക് യാ​ത്രാ ഇ­​ള­​വു­​ക​ള്‍ ന­​ട­​പ്പാ­​ക്കും. വാ​ര്‍­​ധ­​ക്യ­​കാ­​ല, വി­​ക­​ലാം­​ഗ പെ​ന്‍­​ഷ​ന്‍ തു­​ക ആ­​യി­​രം രൂ­​പ­​യാ­​യി ഉ­​യ​ര്‍­​ത്തും. രാ­​ജ­​സ്ഥാ​ന്‍ മാ­​തൃ­​ക­​യി​ല്‍ രാ­​ജ്യ­​മാ­​കെ 25 ല­​ക്ഷം രൂ­​പ വ­​രെ­​യു­​ള്ള ആ­​രോ­​ഗ്യ ഇ​ന്‍­​ഷു­​റ​ന്‍­​സ് പ​ദ്ധ­​തി ന­​ട­​പ്പാ­​ക്കും. പ​ത്തു​വ​ര്‍​ഷം രാ​ജ്യ​ത്തു​ണ്ടാ​യ ന​ഷ്ട​ങ്ങ​ള്‍ തി​രി​ച്ചു​പി­​ടി­​ക്കു­​മെ​ന്നും പ്ര­​ക­​ട­​നപ­​ത്രി­​ക­​യി​ല്‍ പ­​റ­​യു​ന്നു.പാ­​വ­​പ്പെ­​ട്ട­​വ​ര്‍­​ക്കാ­​യി മ­​ഹാ­​ല­​ക്ഷ്­​മി പ­​ദ്ധ​തി ന­​ട­​പ്പാ­​ക്കും. ഇ­​തി­​ലൂ­​ടെ കു­​ടും­​ബ­​ത്തി­​ലെ മു­​തി​ര്‍­​ന്ന വ­​നി­​താ അം­​ഗ­​ത്തി­​ന്‍റെ അ­​ക്കൗ­​ണ്ടി­​ലേ­​ക്ക് പ്ര­​തി­​വ​ര്‍­​ഷം ഒ­​രു ല­​ക്ഷം രൂ­​പ എ­​ത്തും.​കൂ­​റു​മാ­​റ്റം ത­​ട­​യാ​ന്‍ നി­​യ­​മ­​നി​ര്‍­​മാ­​ണം കൊ­​ണ്ടു­​വ­​രും.ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​ത​വി​ശ്വാ​സം സം​ര​ക്ഷി​ക്കും. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജോ​ലി­​യി​ല്‍ 50 ശ​ത​മാ​നം വ​നി​ത​ള്‍​ക്കാ​യി നീ​ക്കി വ​യ്ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി­​ക​യി​ല്‍ വാ­​ഗ്­​ദാ­​നം ചെ­​യ്യു­​ന്നു​ണ്ട്.

ഡ​ല്‍​ഹി​യി​ലെ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, സോ​ണി​യാ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പി.​ചി​ദം​ബ​രം, കെ.​സി വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രാ​ണ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ­​ത്. സാ­​മ്പ­​ത്തി­​ക­​മാ­​യി പി­​ന്നോ­​ക്കം നി​ല്‍­​ക്കു­​ന്ന­​വ​ര്‍­​ക്ക് ജോ­​ലി­​യി​ലും വി­​ദ്യാ­​ഭ്യാ­​സ സ്ഥാ­​പ­​ന­​ങ്ങ­​ളി​ലും പ­​ത്ത് ശ­​ത­​മാ­​നം സം­​വ​ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here