ന്യൂഡൽഹി: 2024-2025 അധ്യയനവർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി എ.ഐ. സി.ടി.ഇ.സാങ്കേതികസ്ഥാപനങ്ങൾ, സ്വയംഭരണ പി.ജി.ഡി.എം., പി.ജി.സി.എം. സ്ഥാപനങ്ങൾ, ഓൺലൈൻ കോഴ്‌സുകൾ, പ്രോഗ്രാമുകൾ തുടങ്ങിയവയിലെ പ്രവേശനവുമായി ബന്ധപ്പെട്ട കലണ്ടറാണ് പുറത്തിറക്കിയത്. സാങ്കേതികസ്ഥാപനങ്ങൾ, സ്വയംഭരണ പി.ജി.ഡി.എം., പി.ജി.സി.എം. സ്ഥാപനങ്ങൾ എന്നിവയ്ക്ക് എ.ഐ.സി.ടി.ഇ.യിൽനിന്ന് കോഴ്‌സുകളുടെ അനുമതി നേടാനും റദ്ദാക്കാനുമുള്ള അവസാനതീയതി 2024 ജൂൺ 10 ആണ്.ജൂലായ് 31 ആണ് സർവകലാശാലയിൽനിന്ന് അനുമതി തേടാനുള്ള അവസാനതീയതി. ഫീസ് പൂർണമായി തിരികെനൽകി സീറ്റ് റദ്ദാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 11 ആണ്.സെപ്റ്റംബർ 15 വരെ ആദ്യവർഷ കോഴ്‌സുകളിൽ പ്രവേശനം നടത്താം. രണ്ടാംവർഷത്തിലെ സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രിയും സെപ്റ്റംബർ 15 വരെ നടത്താം. ഓൺലൈൻ കോഴ്‌സുകൾ, പ്രോഗ്രാമുകൾ എന്നിവയുടെ പ്രവേശനം യു.ജി.സി. മാർഗനിർദേശങ്ങൾക്ക് അനുസൃതമാകണമെന്ന് കലണ്ടറിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here