പൂഞ്ഞാർ : എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ന്‍റ​ണി പി.​സി. ജോ​ർ​ജി​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് പി​.സി. ജോ​ര്‍​ജി​ന്‍റെ വീ​ട്ടി​ല്‍ അ​നി​ല്‍ ആ​ന്‍റ​ണി​യെ​ത്തി​യ​ത്. ജോ​ർ​ജി​ന് പ​ത്ത​നം​തി​ട്ട സീ​റ്റ് ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ സ​ന്ദ​ർ​ശ​നം.വീ​ട്ടി​ലെ​ത്തി​യ അ​നി​ലി​നെ പി.​സി. ജോ​ർ​ജ് മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. അ​നി​ലി​നോ​ട് പി​ണ​ക്ക​മി​ല്ല. പ​ത്ത​നം​തി​ട്ട​യി​ൽ അ​നി​ലി​നാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തും. താ​ൻ മ​ത്സ​രി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന​ത് പോ​ല​ത്തെ പി​ന്തു​ണ അ​നി​ൽ ആ​ന്‍റ​ണി​ക്ക് സ​ഭ നേ​തൃ​ത്വ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കി​ല്ല. അ​തി​നാ​യി താ​ൻ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജോ​ർ​ജ് പ​റ​ഞ്ഞു. അ​തേ​സ​മ​യം പി.​സി. ജോ​ര്‍​ജി​ന് അ​തൃ​പ്തി​യെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്ന് അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.പി.​സി. ജോ​ർ​ജി​ന്‍റെ ആ​ശി​ർ​വാ​ദ​ത്തോ​ടെ പ്ര​ച​ര​ണം ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷം. മു​തി​ർ​ന്ന നേ​താ​വാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ത​നി​ക്കു​ണ്ടാ​കു​മെ​ന്ന് അ​നി​ൽ ആ​ന്‍റെണി ​പ​റ​ഞ്ഞു.ജോ​ർ​ജി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന എ​ൻ​ഡി​എ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്. ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​​ത്തി​ന്‍റെ ഇ​ട​പെ​ട​ലോ​ടെ​യാ​ണ് ജോ​ർ​ജ് അ​യ​ഞ്ഞ​ത്.ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ .പ്രമീളാദേവി .അഡ്വ .ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here