ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്. ‘ആഭ്യന്തര കുറ്റവാളി’ എന്നാണ് ചിത്രത്തിന്റെ പേര്.നവാഗതനായ സേതുനാഥ്‌ പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് നിർമാണം. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ആയാണ് ‘ആഭ്യന്തര കുറ്റവാളി’ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും.കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ബച്ചു എന്ന കഥാപാത്രത്തിൽ ബേസിൽ ജോസഫ് നായകനായെത്തി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പി.ആർ.ഒ -പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here