പൂക്കോട് : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പൂക്കോട് എത്തും. നാലുദിവസം ക്യാമ്പ് ചെയ്താണ് തെളിവെടുപ്പ് നടത്തുക. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. നാളെ സിദ്ധാര്‍ത്ഥിന്റെ ബന്ധുക്കളുടെ മൊഴി സി ബി ഐ രേഖപ്പെടുത്തും.

സി ബി ഐക്ക് പുറമേ ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട്ടിലെത്തുകയാണ്. കല്‍പ്പറ്റ ഡി വൈ എസ് പി അന്വേഷിച്ച് മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത കേസില്‍ സിദ്ധാര്‍ത്ഥിന്റെ പിതാവിന്റെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ കേസ് സി ബി ഐക്ക് വിട്ടിരുന്നു.കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായതോടെയാണ് കേന്ദ്ര വിജ്ഞാപനമുണ്ടായതും സി ബി ഐ വേഗത്തില്‍ അന്വേഷണത്തിലേക്ക് കടന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here