തളിപ്പറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. തളിയിൽ ഇരുമ്പ്കല്ലും തട്ടിലെ കോക്കാടൻ ഗണേശന്റെ ഉടമസ്ഥതയിലുള്ള കോംപാക്ട് പ്ലസ് ഓട്ടോറിക്ഷയാണ് കത്തിച്ചത്.കഴിഞ്ഞ രാത്രി 11.45-നായിരുന്നു സംഭവം.തീ ആളിപ്പടരുന്നത് കണ്ട് ഓടിയെത്തിയെങ്കിലും നിമിഷങ്ങൾക്കകം ഓട്ടോറിക്ഷ കത്തിയമർന്നതായി ഗണേശൻ പറഞ്ഞു. ഓട്ടോറിക്ഷയിൽ പെട്രോൾ ഒഴിച്ച ശേഷം ആരോ തീയിട്ടതാണെന്നാണ് ഗണേശന്റെ ആരോപണം. സംഭവത്തിൽ ഇയാൾ തളിപ്പറമ്പ് പോലീസിന് പരാതി നൽകി.
വീടിന് സമീപം കെകെ എൻജിനിയറിംഗ് വർക്സ് എന്ന വെൽഡിംഗ് വർക്ക് സ്ഥാപനം നടത്തുന്ന ഗണേശൻ ജോലി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്വകാര്യ ഓട്ടോറിക്ഷയാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്.