തിരുവനന്തപുരം: സയൻസ് ഫെസ്റ്റിവൽ ഡ്യൂട്ടിക്കിടെ വൊളന്റിയറായ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ എ.എസ്.ഐ ഓടി രക്ഷപ്പെട്ടു. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് ഓടി രക്ഷപെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.

സയൻസ് ഫെസ്റ്റിവലിൽ വൊളന്റിയർമാരായി വിദ്യാർഥികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടികൾക്ക് നമ്പർ നൽകുന്നത്. രാത്രിയിൽ വീഡിയോകോൾ വിളിച്ച് ശല്യപ്പെടുത്താൻ ആരംഭിച്ചതോടെ പെൺകുട്ടി കോൾ കട്ട് ചെയ്തു. കോളുകൾ നിരന്തരമായതോടെ വിഷയം സംസാരിക്കാൻ മറ്റുള്ള വൊളന്റിയർമാരോടൊപ്പം എത്തിയപ്പോൾ ഇയാൾ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രശ്നമാകുമെന്ന് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പരാതിയുമായെത്തുന്ന സ്ത്രീകളുടെ ഫോണിലേക്ക് രാത്രിയിൽ മദ്യപിച്ച് വീഡിയോ കോൾ ചെയ്യുന്നത് സ്ഥിരമാണെന്നാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. എന്നാൽ, പലരും വിഷയത്തിൽ പരാതിപ്പെടാറില്ല. നേരത്തെ, പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോൾ സമാനമായ സംഭവത്തിൽ ഇയാൾക്കെതിരെ നടപടിയുണ്ടായിരുന്നു. കൊല്ലത്തായിരുന്ന നസീമിനെ ശിക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. വിഷയത്തിൽ ഫെസ്റ്റിവൽ അധികൃതർ ഇന്ന് പോലീസിൽ പരാതി സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here