കോട്ടയം: യുവാവിന് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഈട്ടിക്കല്‍ വികാസ് മാത്യുവിനെ (42) ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023ല്‍ പത്തനംതിട്ട സ്വദേശിയായ യുവാവില്‍നിന്നു പോര്‍ച്ചുഗലില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 3,50,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് വേരിഫിക്കേഷനുവേണ്ടി ഇയാള്‍ വ്യാജ ഡോക്യുമെന്റ് നിര്‍മിച്ച് യുവാവിന് നല്‍കുകയും ചെയ്തു. പിന്നീട് പരിശോധനയില്‍ ഇതു വ്യാജ ഡോക്യുമെന്റാണെന്നു കണ്ടെത്തുകയും വിസ ലഭിക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവ് ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പരാതിയെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം നടത്തിയ തെരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.