കുണ്ടറ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കുരീപ്പള്ളി ശവക്കോട്ട അഖിൽ ഭവനിൽ അതുൽ ഡി.ദേവ് (26) ആണ് മരിച്ചത്. അതുലിനെ കുത്തിയ ശവക്കോട്ട സിജാജി ഭവനിൽ സിജിയെ (47) കുണ്ടറ പൊലീസ് പിടികൂടി. അതുലലിന്റെ സുഹൃത്തുക്കളായ വിപിൻസ്റ്റീഫനും പരിക്കേറ്റു.ചൊവാഴ്ച രാത്രി 7.45നായിരുന്നു സംഭവം. അതുലിന്റെ പിതാവ് ദേവപാലൻ പെയിന്റിംഗ് കരാറുകാരനാണ്. പ്രതിയായ സിജിയുടെ സഹോദരന്റെ വീട് പെയിന്റിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. നിർമ്മാണം നടക്കുന്ന സ്ഥലത്ത് വച്ചാണ് സിജിയും അതുലുമായി വാക്ക് തർക്കമുണ്ടായത്. തുടർന്ന് സിജി അതുലിനെ കുത്തുകയായിരുന്നു. അതുലിന്റെ അമ്മ: കുഞ്ഞുമോൾ. സഹോദരൻ: അഖിൽ. കുണ്ടറ പൊലീസ് മേൽനടപടി സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here