പൂഞ്ഞാർ :പൂഞ്ഞാർ പള്ളിയിൽ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി.പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റൻ്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും ഇന്ന് പതിവിൽ കൂടുതൽ ആളുകൾ എത്തുകയായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു . പൂഞ്ഞാറിൽ വൈദികനെ വാഹനമിടിച്ചു വീഴ്ത്തിയതിന് ആറു യുവാക്കളെ അറസ്റ്റ് ചെയ്തു .പൂഞ്ഞാറിൽ വിശ്വാസികളുടെ വൻ പ്രതിഷേധ റാലിയും പ്രകടനവും നടന്നു .നിരവധി വൈദികരും എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പി സി ജോർജ് ഉൾപ്പെടയുള്ള നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുത്തു .മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധ സമ്മേളനം ആവശ്യപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here