തിരുവനന്തപുരം: അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍ജിത്ത് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവില്‍ ഇരുവരും ഒളിവിലാണ്.സഹോദരങ്ങള്‍ ഒരുമിച്ചാണ് പരീക്ഷയ്ക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തിയിരുന്നത്. ഇളയ സഹോദരന് അഖില്‍ജിത്ത് മുമ്പ് ഫയര്‍ഫോഴ്സ്, പോലീസ് പരീക്ഷകള്‍ പാസായെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ ഔട്ടാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ അമല്‍ജിത്തിനെ സഹായിക്കാന്‍ ഇയാള്‍ പകരം പരീക്ഷ എഴുതുകയായിരുന്നെന്നാണ് നിഗമനം.
കഴിഞ്ഞ ബുധനാഴ്ചയാണ് പൂജപ്പുരയിലെ പരീക്ഷ സെന്ററില്‍വച്ചാണ് ബയോമെട്രിക് പരിശോധനയ്ക്കിടെ ഒരാള്‍ ഹാളില്‍നിന്ന് ഇറങ്ങിയോടിയത്. പരീക്ഷ എഴുതേണ്ടയാള് നേമം സ്വദേശി അമല്‍ജിത്തായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
അഖില്ജിത്തിനൊപ്പമാണ് അമല്‍ജിത്ത് പരീക്ഷയ്ക്ക് പോയതെന്ന് ഇവരുടെ അമ്മ രേണുക പറഞ്ഞു. പക്ഷെ വയറിന് അസ്വസ്ഥതയായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റിയില്ലെന്നാണ് പറഞ്ഞത്.ഇതിനുശേഷം ജോലിക്കെന്നു പറഞ്ഞ് പോയ ഇരുവരും വീട്ടിലേക്ക് വന്നിട്ടില്ലെന്നും ഇവര്‍ പ്രതികരിച്ചു.