അമ്പലപ്പുഴ: കരൂരിൽ ക്ഷേത്രത്തിലെ പ്രധാന കാണിക്കമണ്ഡപം കുത്തിതുറന്ന് മോഷണം. കരൂർ കോവിൽ പറമ്പ് ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ കാണിക്കമണ്ഡപം കുത്തിതുറന്നാണ് മോഷണം നടത്തിയത്. ഇന്നലെ പുലർച്ചെ 12.15 ഓടെയാണ് മോഷണം നടന്നത്. മതിൽ ചാടി കടന്ന് കാണിക്കമണ്ഡപത്തിന്റെ ഇരുമ്പു വാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയത്.ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ മോഷ്ടാക്കൾ മതിൽ ചാടി കടന്ന് രക്ഷപ്പെട്ടു. മതിലിനകത്താണ് കാണിക്കമണ്ഡപമെങ്കിലും റോഡിൽ നിന്നും കാണിക്ക ഇടാം. രണ്ടു വർഷം മുമ്പും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.അന്ന് അമ്പലപ്പുഴ പൊലീസ് വേണ്ട രീതിൽ കേസ് അന്വേഷിച്ചിരുന്നില്ലെന്നാണ് ഭാരവാഹികൾ പറയുന്നത്.പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here