നേ​മം: കു​ടും​ബ​വ​ഴ​ക്കി​ന്റെ പേ​രി​ല്‍ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​യാ​ളെ മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വി​ള​വൂ​ര്‍ക്ക​ല്‍ ഈ​ഴ​ക്കോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ശ്രീ​ധ​ര​പ്പ​ണി​ക്ക​രു​ടെ മ​ക​ന്‍ സു​രേ​ഷ്‌​കു​മാ​ര്‍ (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 10ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​ക്ക് പ​ര​പു​രു​ഷ ബ​ന്ധ​മു​ണ്ടെ​ന്ന് സു​രേ​ഷ്‌​കു​മാ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത്​ ഇ​യാ​ളു​ടെ മാ​താ​വ് പ​റ​ഞ്ഞു​വി​ല​ക്കി.ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് ത​ന്റെ മാ​താ​വി​നെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​ത്. കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി ജ​യ​കു​മാ​റി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം മ​ല​യി​ന്‍കീ​ഴ് സി.​ഐ എ. ​നി​സാ​മു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ പി.​ആ​ര്‍. രാ​ഹു​ല്‍, ജി.​എ​സ്.​ഐ ഗോ​പ​കു​മാ​ര്‍, ജി.​എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​നി​ല്‍, വി​നേ​ഷ് ച​ന്ദ്ര​ന്‍, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​പി​ന്‍, സ​തീ​ഷ്, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here