വയനാട് :എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ്, പ്ലംബര്‍ കം ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബഹുഭാഷ പ്രാവിണ്യം, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് തസ്‌തികയിലേക്കുള്ള യോഗ്യത.ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, പോളിടെക്നിക് ഡിപ്ലോമ, പ്ലംബിംഗ്, വയറിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് പ്ലംബര്‍ കം ഇലക്ട്രീഷ്യന്‍ തസ്‌തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 41 വയസ്. താത്പര്യമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ സബ്കളക്ടര്‍, പ്രസിഡന്റ്, എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ്, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട് എന്ന വിലാസത്തില്‍ മാര്‍ച്ച് 10 വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 9778783522.

LEAVE A REPLY

Please enter your comment!
Please enter your name here