ഇറ്റാനഗര്‍: 77-ാം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് അതിന്റെ ക്ലൈമാക്സിലേക്ക്. 18 ദിനങ്ങളും 36 മത്സരങ്ങളും നീണ്ട ടൂർണമെന്റിലെ ഫൈനലിൽ ശനിയാഴ്ച സർവീസസും ഗോവയും ഏറ്റുമുട്ടും. വൈകീട്ട് ഏഴുമണിക്ക് യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം.ഇറ്റാനഗര്‍: 77-ാം സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് അതിന്റെ ക്ലൈമാക്സിലേക്ക്. 18 ദിനങ്ങളും 36 മത്സരങ്ങളും നീണ്ട ടൂർണമെന്റിലെ ഫൈനലിൽ ശനിയാഴ്ച സർവീസസും ഗോവയും ഏറ്റുമുട്ടും. വൈകീട്ട് ഏഴുമണിക്ക് യൂപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം.മാനസികമായും ശാരീരികമായും ടീം മികച്ച തലത്തിലാണെന്നും ഫൈനലിന് പൂർണസജ്ജരാണെന്നും സർവീസസ് പരിശീലകൻ എം.ജി. രാമചന്ദ്രൻ പറഞ്ഞു. കരിയറിലെ ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നിനാണ് തയ്യാറെടുക്കുന്നത്. അതിനാൽ ജയം ലക്ഷ്യമിട്ടുതന്നെയാണ് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പ് ഘട്ടത്തിൽ സർവീസസിനെ 2-1ന് തോൽപ്പിക്കാനായി എന്നത് ഫൈനലിൽ ഗോവയ്ക്ക് ആത്മവിശ്വാസം നൽകും. എന്നാൽ, ഓരോ മത്സരം പുരോഗമിക്കുന്തോറും മികവിലേക്കുയർന്ന സർവീസസിന്റെ കരുത്തിനെ കുറച്ചുകാണാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here