ഇടുക്കി: ജില്ലയിലെ ഹരിത പെരുമാറ്റചട്ടത്തിന്റെലോഗോ ‘മേരു ഗില്ലു’ ജില്ലാ കളക്ടർ ഷീബജോർജ്ജ് ഇടുക്കി സബ് കളക്ടർഡോ. അരുൺ എസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. ഉപയോഗം കുറച്ച് , വീണ്ടും ഉപയോഗിച്ച് , പുനഃചംക്രമണം നടത്തി ഭൂമിയെ ഹരിതാഭമായി സൂക്ഷിക്കാം എന്ന സന്ദേശമാണ്‌ലോഗോയുടെ നൽകുന്നത്. പച്ചപ്പാർന്ന ഭൂമിയെ പ്രതീക്ഷയോടെനോക്കിക്കാണുന്ന മലയണ്ണാനാണ് ചിത്രത്തിൽ.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്യുന്ന ഹരിത തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്. ഇതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ , സ്ഥാനാർഥികൾ , സമ്മതിദായകർ , പൊതുജനങ്ങൾ തുടങ്ങിയ എല്ലാപേരുടെയും സഹകരണം ആവശ്യമുണ്ടെന്നും കളക്ടർ പറഞ്ഞു. പരിപാടിയിൽ എ ഡി എം ബിജ്യോതി , ഡെപ്യൂട്ടി കലക്ടർമാരായഡോ . അരുൺ ജെ ഓ , മനോജ് കെ , സ്വീപ്പ്‌നോഡൽ ഓഫീസർ ലിപു ലോറൻസ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here