തൃശൂർ : പൂരം ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ആശങ്കൾ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും റവന്യൂമന്ത്രി കെ.രാജനും ഇടപെട്ട് പരിഹരിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പറഞ്ഞു. പൂരം നടത്തിപ്പുമായി വനം വകുപ്പ് പുറത്തിറക്കിയ നിബന്ധനകളിൽ പൂരത്തിന്റെ പങ്കാളികളായ വിവിധ ക്ഷേത്ര ഉപദേശക സമിതികളും തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ആനകൾ ഇടഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങൾ സംബന്ധിച്ച വ്യവസ്ഥകളുടെ കാര്യത്തിൽ ആന ഉടമസ്ഥരും പ്രതിഷേധവുമായി വന്നു. അവർ പൂരത്തിന് ആനയെ അയക്കില്ലെന്ന നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് മന്ത്രിമാർ വനം വകുപ്പുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചത്. സർക്കുലർ സംബന്ധിച്ച ആശങ്ക വേണ്ടെന്നും പൂരം മുൻ വർഷത്തെപ്പോലെ നടത്താനുള്ള എല്ലാ പിൻതുണയും ഇരു മന്ത്രിമാരും അറിയിച്ചതായും സുദർശൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here