കോഴിക്കോട്: മലബാർ സ്‌പോർട്സ് അക്കാഡമി ഏപ്രിൽ എട്ട് മുതൽ പുല്ലൂരാംപാറ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അവധിക്കാല അത്‌ലറ്റിക്സ് പരിശീലനം നൽകുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഏപ്രിൽ 15ന് രാവിലെ 9.30 മുതൽ ആനക്കാംപൊയിൽ യു.പി. സ്‌കൂൾ ഗ്രൗണ്ടിൽ പരിശീലനം തുടങ്ങും. രജിസ്‌ട്രേഷന് മാതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടികൾ അവരുടെ ആധാർ കാർഡും പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. രാവിലെയും വൈകിട്ടും അത്‌ലറ്റിക്സിലെ എല്ലാ ഇനങ്ങളിലും വിദഗ്ധ പരിശീലനം നൽകും. താമസ സൗകര്യം ആവശ്യമുള്ളവർ നേരത്തെ വിവരം അറിയിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോൺ: 9847116371, 9446256120.

LEAVE A REPLY

Please enter your comment!
Please enter your name here