ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ അറസ്റ്റ് ചെയ്തു. തീക്കോയി ഞണ്ടുകല്ല് ആറ്റിങ്കൽപ്ലാവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കെ.ആർ. അനൂപിനെയാണ് (39) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇളയ സഹോദരനായ ടിനൂപിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
അനൂപിന് കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് കഴിഞ്ഞദിവസം വീട്ടിൽവെച്ച് വാക്തർക്കം ഉണ്ടാകുകയും സഹോദരനെ കുത്തി ക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണു, പി.എ. ഇക്ബാൽ, ബിജു, അജ്മൽ ഖാൻ, എ.എസ്.ഐമാരായ മണി, ഹരീഷ് മോൻ, സി.പി.ഒമാരായ അനീഷ്, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.