കൊല്ലം: ഓടനാവട്ടത്ത് റേഷൻ കടയിൽ കയറി വ്യാപാരിയെ തെരുവ് നായ കടിച്ചു. വാപ്പാലയിൽ ബിജുവിനാണ് നായയുടെ കടിയേറ്റത്. ഇയാൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. റേഷൻ കടയിൽ എത്തി സാധനങ്ങൾ വാങ്ങിയ ഒരാൾ ഗൂഗിൾ പേ വഴി പണം അയയ്ക്കുന്നതിനിടെയാണ് നായ ആക്രമിച്ചത്. ബിജുവിന്റെ കൈയ്ക്കും മുതുകിനും കടിയേറ്റു.റേഷൻ കടയ്ക്ക് മുന്നിൽ നിന്നും കിട്ടിയ പട്ടിക ഉപയോഗിച്ച് നായയെ അടിച്ചോടിച്ചതിനാൽ ബിജു കൂടുതൾ കടിയേൽക്കാതെ രക്ഷപെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷം ബിജുവിനെ ഡിസ്ചാർജ് ചെയ്തു. നായ ബിജുവിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.