തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 16ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ്ടു / ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്. ഉദ്യോഗാർഥികൾ 15ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപ് bit.ly/DriveJan2024 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.

LEAVE A REPLY

Please enter your comment!
Please enter your name here