വയനാട്:സംസ്ഥാന സാക്ഷരതാമിഷന്റെ പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി. പഠന ക്ലാസ്സിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ നിർവഹിച്ചു.

ജില്ലയില്‍ പത്താം തരത്തിന് എട്ട് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 508 പഠിതാക്കളും ഹയര്‍ സെക്കന്ററി തുല്യതയില്‍ പത്ത് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 572 പഠിതാക്കളുമാണ് രജിസ്റ്റര്‍ ചെയ്തത്. മഹിളാ സമഖ്യ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന മുന്നേറ്റം പദ്ധതിയിലൂടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആശാ പ്രവര്‍ത്തകരുടെ തുടര്‍പഠന പദ്ധതിയിലൂടെയും കണ്ടെത്തിയ പഠിതാക്കളെയും സമ്പര്‍ക്ക പഠന ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുടര്‍ പഠന പദ്ധതികളും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പുകളില്‍ നിന്നുള്ള ധനസഹായവും അര്‍ഹരായ തുല്യത പഠിതാക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചടങ്ങിൽ അധ്യക്ഷനായി. പാഠപുസ്തക വിതരണോദ്ഘാടനം ജില്ലാ കളക്ടർ ഡോ.രേണു രാജ് നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here