വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി.സി.ഐ.) അംഗീകൃത വെറ്ററിനറി കോളേജുകളിലെ 2024-25 അക്കാദമിക് വർഷത്തെ ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.) കോഴ്സിലുള്ള 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നീറ്റ് യു.ജി. 2024 മെരിറ്റ് പട്ടിക അടിസ്ഥാനമാക്കി വി.സി.ഐ. നികത്തും.ഈ പ്രവേശനത്തിൽ താത്‌പര്യമുള്ളവർ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) മേയ് അഞ്ചിന് നടത്തുന്ന നീറ്റ് യു.ജി.ക്ക് അപേക്ഷിച്ച് യോഗ്യത നേടണമെന്ന് വെറ്ററിനറി കൗൺസിൽ അറിയിച്ചു. കോഴ്സിലെ സെലക്‌ഷൻ/പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട മറ്റു വ്യവസ്ഥകൾ 2016-ലെ, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ – മിനിമം സ്റ്റാൻഡേഡ്സ് ഓഫ് വെറ്ററിനറി എജുക്കേഷൻ-ഡിഗ്രി കോഴ്സ് (ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.) പ്രകാരമായിരിക്കും. അറിയിപ്പ് vci.dahd.gov.in ൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here