ബെംഗളൂരു : കർണാടക, കേരള സബ് ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി.) ആയി മലയാളിയായ മേജർ ജനറൽ വി. ടി. മാത്യു ചുമതലയേറ്റു. 37 വർഷത്തെ സേവനത്തിനുശേഷം മേജർ ജനറൽ രവി മുരുഗൻ വിരമിച്ചതിനെത്തുടർന്നാണ് മേജർ ജനറൽ വി. ടി. മാത്യു ചുമതലയേറ്റത്.

തൊടുപുഴ ഏഴുമുട്ടം മാളിയേക്കൽ കുടുംബാംഗമാണ്. കഴക്കൂട്ടം സൈനിക സ്കൂൾ, ദേശീയ ഡിഫൻസ് അക്കാദമി, ദെഹ്‌റാദൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിൽ പരിശീലനം നേടിയ മേജർ ജനറൽ വി. ടി. മാത്യു 1988 ഡിസംബറിലാണ് മദ്രാസ് റെജിമെന്റിൽ പ്രവേശിച്ചത്. 36 വർഷത്തിനിടെ സേനയുടെ  സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.ചുമതലയേൽക്കുന്നതിനുമുമ്പ് വി. ടി. മാത്യു ഷിംലയിൽ ട്രെയിനിങ് കമാൻഡിലായിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യു.എൻ. മിഷനിൽ (എം.ഒ.എൻ.യു.സി.) സൈനിക നിരീക്ഷകനായും സുഡാലെ സമാധാന സേനയിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മിനി. ടിഫാനി, മെവിൻ എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here