കൊ​ച്ചി: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ​ണാ വി­​ജ­​യ­​ൻ ഉ​ള്‍­​പ്പെ​ട്ട മാ­​സ​പ്പ­​ടി കേ­​സി​ല്‍ സി­​എം­​ആ​ര്‍­​എ​ല്‍ എം­​ഡി­ ശ­​ശി­​ധ­​ര​ന്‍ ക​ര്‍​ത്ത​യെ ഇ­​ഡി വീ​ണ്ടും ചോ​ദ്യം ചെ­​യ്യും. വീ​ണാ വി­​ജ­​യ­​നു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ഇ­​ട­​പാ­​ടു­​ക­​ളി​ല്‍ കൃ­​ത്യ​മാ­​യ മ­​റു​പ­​ടി കി­​ട്ടാ­​ത്ത സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് തീ​രു​മാ​നം.

കേ­​സി​ല്‍ ര­​ണ്ട് ത­​വ­​ണ സ­​മ​ന്‍­​സ് അ­​യ­​ച്ചി​ട്ടും ഹാ­​ജ­​രാ­​കാ­​തി­​രു­​ന്ന ക​ര്‍​ത്ത­​യെ ഇ­​ഡി ക­​ഴി­​ഞ്ഞ ദി​വ­​സം വീ­​ട്ടി­​ലെ­​ത്തി­​യാ​ണ് ചോ​ദ്യം ചെ­​യ്­​ത­​ത്. ക­​ട്ടി­​ലി​ല്‍ കി­​ട​ന്നു­​കൊ­​ണ്ടാ­​ണ് ക​ര്‍­​ത്ത ഇ­​ഡി­​യു­​ടെ ചോ­​ദ്യ­​ങ്ങ​ള്‍­​ക്ക് മ­​റു​പ­​ടി ന​ല്‍­​കി­​യ­​ത്. എ­​ന്നാ​ല്‍ വീ­​ണ­​യു­​മാ​യും എ­​ക്‌​സാ­​ലോ­​ജി­​ക്കു­​മാ­​യു­​ള്ള സാ­​മ്പ​ത്തി­​ക ഇ­​ട­​പാ­​ടു­​ക­​ളു­​മാ­​യി ബ­​ന്ധ­​പ്പെ​ട്ട ചോ­​ദ്യ­​ങ്ങ​ള്‍­​ക്ക് കൃ­​ത്യ​മാ­​യ ഉ​ത്ത­​രം ന​ല്‍­​കി­​യി​രു​ന്നി​ല്ല.ആ­​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​ങ്ങ​ള്‍ ഉ­​ണ്ടെ​ന്നും ഓ​ര്‍­​മ­​ക്കു­​റ­​വു­​ണ്ടെ­​ന്നു­​മാ­​യി­​രു­​ന്നു ചി​ല ചോ­​ദ്യ­​ങ്ങ​ള്‍­​ക്ക് മ­​റു​പ­​ടി ന­​ല്‍­​കി­​യ​ത്. മൊ­​ഴി­​യി​ല്‍ ഒ­​പ്പി­​ടാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടെ­​ങ്കി​ലും ക​ര്‍­​ത്ത ത­​യാ­​റാ­​യി­​രു­​ന്നി​ല്ല. തു­​ട​ര്‍­​ന്ന് വി­​ര­​ല­​ട­​യാ­​ളം പ­​തി­​പ്പി­​ച്ച ശേഷമാ­​ണ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ മ­​ട­​ങ്ങി­​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here