ന്യൂഡല്‍ഹി: മഹാരാജാസ് കോളജിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. കോളജിലെ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.പുതിയ പ്രിന്‍സിപ്പല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ സാന്നിധ്യത്തില്‍ കോളജില്‍ യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തുവിദ്യാര്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. കോളജ് തുറക്കുന്നതിന് മുമ്പ് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ന് വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.