ഇ​ടു​ക്കി: അ​ഞ്ചു​മാ​സ​മാ​യി പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ല്‍ ക​സേ​ര​യി​ട്ട് പ്ര​തി​ഷേ​ധി​ച്ച തൊ​ണ്ണൂ​റു​കാ​രി പൊ​ന്ന​മ്മ​യ്ക്ക് സ​ഹാ​യ​വു​മാ​യി കോ​ൺ​ഗ്ര​സ്. സം​ഭ​വം വാ​ർ​ത്ത​യാ​യ​തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പൊ​ന്ന​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​നും ഭ​ക്ഷ്യ​കി​റ്റും ന​ല്കി.

വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ലം സ്വ​ദേ​ശി​യാ​യ 90 വ​യ​സു​കാ​രി പൊ​ന്ന​മ്മ​യാ​ണ് ബു​ധ​നാ​ഴ്ച വ​ണ്ടി​പ്പെ​രി​യാ​ര്‍ – വ​ള്ള​ക്ക​ട​വ് റോ​ഡി​ല്‍ ക​സേ​ര​യി​ട്ട് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ്ര​തി​ഷേ​ധി​ച്ച​ത്. പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തോ​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ണെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ റോ​ഡി​ല്‍ നി​ന്നു മാ​റി​ല്ലെ​ന്നും പൊ​ന്ന​മ്മ​യും മ​ക​ന്‍ മാ​യ​നും അ​റി​യി​ച്ചു. കി​ട​പ്പു രോ​ഗി​യാ​യി​ട്ടും വീ​ട്ടി​ൽ വ​ന്ന് മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മാ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here