തൃശൂർ: തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. എച്ചിപ്പാറ പള്ളിക്കു സമീപമെത്തിയ പുലി പശുവിനെ കൊന്നുതിന്നു.
ഇന്നു പുലർച്ചെയാണ് സംഭവം. പശുവിന്റെ മാംസം ഭക്ഷിച്ച ശേഷം ബാക്കി ഭാഗം റോഡിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.