കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈതച്ചാമുണ്ഡി തെയ്യക്കോലം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് സംഘർഷത്തിൽ കലാശിച്ചത്പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. ഇത് പിന്നീട് സംഘർഷത്തിലെത്തുകയായിരുന്നു. തെയ്യക്കോലത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ചിലർ ചേർന്ന് തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.

തുടർന്ന് പൊലീസും ഉത്സവകമ്മിറ്റിക്കാരും ചേർന്നാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. അതിനാൽ തന്നെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ നിർദേശം നൽകിയ പൊലീസ് അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വടക്കൻ മലബാറിൽ ഏറെ പ്രചാരമുള്ള ആചാരമാണ് കൈതചാമുണ്ഡി തെയ്യം

LEAVE A REPLY

Please enter your comment!
Please enter your name here