മല്ലപ്പള്ളി : ടോറസ് ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്.നാരകത്താനി പൂവത്തിളപ്പ് റോഡിൽ പിച്ചാത്തികല്ലിനു സമീപത്തെ കൊടുംവളവിൽ ഇന്നലെ 3.30നാണ് അപകടം നടന്നത്.എഴുമറ്റൂർ ഭാഗത്തുനിന്നും പാറ ഉൽപ്പന്നങ്ങളുമായി പോയ ടോറസ് ലോറി വെണ്ണിക്കുളം ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ പനച്ചിക്കാട് വീട്ടിൽ ബിജു മാത്യുവിന്റെ വീടിന് മുൻവശത്തെ മതിൽ തകർത്തു.എഴുമറ്റൂർ ഭാഗത്തുനിന്നും വന്ന ലോറിയുടെ ഡ്രൈവർ ഹരിപ്പാട് സ്വദേശി വിഷ്ണു ( 35)നാണ് പരിക്കേറ്റത് .ഇയാളെ കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയിപ്രം പൊലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here