തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയുടെ സര്‍വീസ് റോഡ് മഴയില്‍ തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ ശക്തമായ മഴയെത്തുടര്‍ന്ന് ഏഴ് മണിയോടെ കുളത്തൂരാണ് ഒരു ഭാഗത്തെ സര്‍വീസ് റോഡ് ഇടിഞ്ഞുതാണത്. ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള 150 മീറ്ററോളം ഭാഗത്താണിത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു15 അടിയോളം ഉയരമുള്ള ഓടയുടെ കോണ്‍ക്രീറ്റ് ഭിത്തിയും തകര്‍ന്നിട്ടുണ്ട്. രണ്ടു മാസം മുന്‍പ് ഈ ഭാഗത്തെ റോഡില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.ഒരാഴ്ച മുന്‍പ് അത് പരിഹരിക്കാനുള്ള ജോലികള്‍ ആരംഭിച്ചെങ്കിലും പുലര്‍ച്ചെ മൂന്നുമണിയോടെ പെയ്ത മഴയെ തുടര്‍ന്ന് റോഡ് തകരുകയായിരുന്നു. തിരക്കില്ലാത്ത സമയമായതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല

LEAVE A REPLY

Please enter your comment!
Please enter your name here