തോപ്പുംപടി: മത്സ്യ ബന്ധന മേഖലയെ പ്രതിസന്ധിയിലാക്കി കടലിലെ മത്സ്യ ലഭ്യത കുറഞ്ഞു. ഒപ്പം ലഭിക്കുന്ന മീനിനാകട്ടെ വിലയും ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ 60 ശതമാനം മത്സ്യ സംസ്കരണശാലകളും പ്രതിസന്ധിയിലാണ്. 14 ലക്ഷം തൊഴിലാളികളാണ് സംസ്കരണശാലകളിൽ ജോലിയെടുക്കുന്നത്.നേരിട്ട് കയറ്റുമതി നടത്താതെ മറ്റു രാജ്യങ്ങൾ വഴിയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി നടക്കുന്നത്. വരുമാനത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്. കൊച്ചി ഹാർബറിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബോട്ടുകൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണ്. ചൂണ്ട ബോട്ടുകൾ മാത്രമാണ് കൊച്ചിയിൽ പിടിക്കുന്നത്. ജോസഫ് സേവ്യർ കളപ്പുരക്കൽ ഭാരവാഹിസംസ്ഥാന ബോട്ട് ഉടമ അസോസിയേഷൻ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ഇടപെട്ട് വിദേശനയരൂപീകരണ വിപണന നയം കൊണ്ടുവരണമെന്നാണ് മത്സ്യ മേഖല ആവശ്യം. കേരളത്തിൽ കയറ്റുമതി നടക്കുന്നില്ലെന്നും ഇറക്കുമതി വളരെ കൂടുതലുമാണെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്, ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിൽ മീനുകളെത്തുന്നത്. കടലിൽ മീൻ പിടിക്കുന്ന ചെറുവള്ളക്കാർക്ക് മീൻ ലഭിക്കുന്നില്ല. പരമ്പരാഗത മത്സ്യം പിടിക്കുന്നവർ കായലിലെ എക്കൽ പ്രതിസന്ധിയാകുന്നു. 25 ശതമാനം വള്ളങ്ങളും ബോട്ടുകളും പൊളിച്ചു വിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here