തൃ­​ശൂ­​ര്‍: ഇ­​ന്ത്യ​ന്‍ കോ​ര്‍­​പ­​റേ­​റ്റീ­​വ് ക്രെ­​ഡി­​റ്റ് സൊ­​സൈ­​റ്റി­​യു­​ടെ തൃ­​ശൂ­​രി­​ലെ ഓ­​ഫീ­​സി​ല്‍ (ഐ­​സി­​സി­​എ­​സ്­​എ​ല്‍) ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ റെ­​യ്ഡ്. സ്ഥാ­​പ­​ന­​ത്തി­​ലെ പ്ര­​ധാ­​നി​യാ​യ സോ­​ജ​ന്‍ അ­​വ­​റാ​ച്ച­​ന്‍റെ വീ­​ട്ടി​ലും പ​രി­​ശോ­​ധ­​ന തു­​ട­​രു­​ക­​യാ­​ണ്.സ്ഥാ­​പ­​ന­​ത്തി­​ലേ­​ക്ക് വ​ലി­​യ തോ­​തി​ല്‍ ക­​ള്ള​പ്പ­​ണം എ­​ത്തി­​യി­​ട്ടു­​ണ്ടെ­​ന്ന വി­​വ­​ര­​ത്തി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് ആദായ നി­​കു­​തി വ­​കു­​പ്പ് അ­​ന്വേ​ഷ­​ണം തു­​ട​ങ്ങി­​യ​ത്.

ഗു­​ജ­​റാ­​ത്തി­​ലെ വ­​ഡോ­​ധ­​ര കേ­​ന്ദ്രീ­​ക­​രി­​ച്ച് പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന സ്ഥാ­​പ­​ന­​മാ­​ണ് ഐ­​സി­​സി­​എ­​സ്­​എ​ല്‍. ക­​ഴി­​ഞ്ഞ നാ­​ല് വ​ര്‍­​ഷ­​ങ്ങ​ള്‍­​ക്കി­​ടെ 4000 കോ​ടി­​യോ­​ളം രൂ­​പ­​യാ­​ണ് കേ­​ര­​ള­​ത്തി­​ലെ വി​വി­​ധ നി­​ക്ഷേ­​പ­​ക­​രി​ല്‍­​നി­​ന്ന് മാ­​ത്ര­​മാ­​യി ഇ­​വ​ര്‍ വാ­​ങ്ങി­​യി­​ട്ടു­​ള്ള​തെ­​ന്ന് ആ​ദായ നി­​കു­​തി വ­​കു­​പ്പ് അ­​റി­​യി​ച്ചു. 12 ശ­​ത­​മാ­​നം പ­​ലി­​ശ­​യാ­​ണ് നി­​ക്ഷേ­​പ­​ക​ര്‍​ക്ക് വാ­​ഗ്­​ദാ­​നം ചെ­​യ്­​തി­​രു­​ന്ന​ത്.ഇ­​ത്ത­​ര­​ത്തി​ല്‍ നി­​ക്ഷേ­​പി­​ച്ച പ­​ണം സോ­​ജ​ന്‍ അ­​വ­​റാ​ച്ച​ന്‍, അ­​ജി­​ത് എ­​ന്നി­​വ­​രു­​ടെ സ്വ­​കാ­​ര്യ അ­​ക്കൗ­​ണ്ടി­​ലേ­​ക്ക് മാ­​റ്റി­​യെ​ന്നും ഇ­​വ­​രു­​ടെ ബി­​സി­​ന­​സി­​നാ­​യി ഉ­​പ­​യോ­​ഗി­​ച്ചു­​വെ­​ന്നു­​മാ­​ണ് ക­​ണ്ടെ​ത്ത​ല്‍.

LEAVE A REPLY

Please enter your comment!
Please enter your name here