കോഴിക്കോട്: തെലങ്കാന സ്വദേശി സജീഷ് നാരായണ‍നെയാണ് വെറുതെ വിട്ടത്. വടകര അസിസ്റ്റന്‍റ് സെഷൻസ് കോടതിയുടേതാണ് നടപടി.താലൂക്ക് ഓഫിസ് തീവെപ്പ് കേസിനൊപ്പം എൽ.എ ഓഫിസ് പരിസരത്തെ തീവെപ്പ്, ഡി.ഇ.ഒ ഓഫിസ് ശുചിമുറിയിലെ തീവെപ്പ്, എടോടി സിറ്റി സെന്റർ കെട്ടിടത്തിലെ തീവെപ്പ് എന്നീ കേസുകളിലും സജീഷ് നാരായണൻ പ്രതിയായിരുന്നു.2021 ഡിസംബർ 17നായിരുന്നു താലൂക്ക് ഓഫിസ് തീയിട്ട് നശിപ്പിച്ചത്. തീപിടിത്തത്തിൽ പത്ത് വിഭാഗങ്ങളായി സൂക്ഷിച്ച ഫയലുകളിൽ ഭൂരിഭാഗവും അഗ്നിക്കിരയായി.കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും കത്തിനശിച്ചു. താലൂക്ക് ഓഫിസ് തീവെച്ചശേഷം പ്രതി കോടതിക്ക് സമീപമുള്ള ദാസന്റെ ചായക്കടയിൽ എത്തിയിരുന്നു. താലൂക്ക് ഓഫിസ് പരിസരത്ത് നിർത്തിയിട്ട ഡിപ്പാർട്ട്മെന്റ് ജീപ്പിൽ സീറ്റിനു കവർ ചെയ്ത ഷാൾ പുതച്ചാണ് പ്രതി ചായക്കടയിൽ എത്തിയത്. ഈ ഷാൾ പ്രതി താമസിച്ച കേരളാ കൊയർ തിയറ്ററിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.ഈ സംഭവത്തിന് മുമ്പാണ് മറ്റു മൂന്ന് കെട്ടിടങ്ങളിലും പ്രതി തീയിട്ടത്. ഇതിലൊന്നും നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. താലൂക്ക് ഓഫിസ് തീവെപ്പ് കേസിൽ ചോദ്യംചെയ്യലിനിടെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു മൂന്ന് കേസുകളിലും പ്രതിചേർക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here