പരവൂർ : പൊഴിക്കര കോങ്ങാലിൽ 4 വയസ്സുകാരനു ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. പനിയും വയറിളക്കവും കാരണം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയാണ് ഷിഗെല്ലാ ബാക്ടീരിയ പരിശോധനയിൽ പോസിറ്റീവായതായി പൊഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം അറിയിച്ചത്.ഇതേ കുട്ടിയുടെ സഹോദരനായ അഞ്ചു വയസ്സുകാരൻ ചൊവ്വാഴ്ച കടുത്ത വയറിളക്കവും പനിയും കാരണം മരിച്ചിരുന്നു. ഈ കുട്ടിയുടെ  ശരീര സ്രവങ്ങൾ തിരുവനന്തപുരം കെമിക്കൽ ലാബിലും, പാരിപ്പള്ളി മെഡിക്കൽ കോളജ് പാത്തോളജി ലാബിലും പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കെമിക്കൽ റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here