കൊല്ലം: ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്കുന്ന ഐപിസി 124 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്എഫ്ഐആറിന്റെ പകര്‍പ്പ് കൈമാറിയതിന് പിന്നാലെയാണ് നിലമേലില്‍ റോഡരികില്‍ കസേര ഇട്ടിരുന്നുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ ഗവർണർ തയാറായത്. രണ്ട് മണിക്കൂറാണ് ഗവർണർ റോഡരികിൽ ഇരുന്ന് പ്രതിഷേധിച്ചത്.