തിവരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് എത്തുന്നു. സപ്ലൈകോയുടെ നേതൃത്വത്തിലാണ് ‘ശബരി കെ-റൈസ്’ എന്ന ബ്രാന്‍ഡിലുള്ള അരിയുടെ വിതരണം. അരി വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.
ഭക്ഷ്യമന്ത്രി ജി.ആര്. അനിലാണ് കെ റൈസ് ഇന്ന് പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചാകും ഉദ്ഘാടന തീയതി നിശ്ചയിക്കുക. റേഷന്‍കാര്‍ഡുടമകള്‍ക്ക് ഓരോ മാസവും അഞ്ച് കിലോ അരി നല്‍കാനാണ് പദ്ധതി.
ജയ, കുറുവ, മട്ട അരിയാണ് സപ്ലൈകോ സ്റ്റോറുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യുന്നത്. ജയ അരി കിലോഗ്രാമിന് 29 രൂപ, കുറുവ, മട്ട അരിക്ക് 30 രൂപ എന്നിങ്ങനെയാണ് വില. ഇതിനെക്കാള്‍ കുറവില്‍ കെ അരി വിതരണം ചെയ്യാനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്.