തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലം തലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടി ഇന്നു തുടങ്ങും.വൈകുന്നേരം 5.30ന് വെന്പായത്തും 6.30ന് തിരുവനന്തപുരം മണ്ഡലത്തിലെ പേട്ടയിലുമാണു പ്രചാരണ പരിപാടികൾ.ചൊവ്വാഴ്ച പത്തനംതിട്ടയിലും ബുധനാഴ്ച കോട്ടയത്തും പ്രതിപക്ഷ നേതാവെത്തും.12ന് എറണാകുളത്തും 13നു തൃശൂരിലുമാണ് പരിപാടികൾ.