കാഞ്ഞിരപ്പള്ളി :എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ മുങ്ങി . തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എംഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവരാണ് മുങ്ങിയത്. ഇന്നു രാവിലെ 10.30ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനകൾക്കായി തൃശൂരിലെ ഇവരുടെ വീട്ടിലെത്തിയത്.

ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപാണ് ഇവർ വാഹനത്തിൽ കടന്നുകളഞ്ഞത്. മൂവരെയും കണ്ടെത്താൻ ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായം തേടി. അതേസമയം, ഉടമസ്ഥർ വീട്ടിൽനിന്ന് മുങ്ങിയെങ്കിലും ഇവിടെ ഇ.ഡിയുടെ പരിശോധന തുടരുകയാണ്. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ പലവഴിക്കും ശ്രമിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നാണ് ഇവർക്കെതിരായ പരാതി. വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയാണ് ഇവർക്കെതിരെ കേസ് കൊടുത്തത്. ഒന്നര ലക്ഷം ആളുകളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് ഇവർ സമാഹരിച്ചത്. പണം നഷ്ടമായവരുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരവും കേസെടുത്തിരുന്നു.ഓ ടി ടി ഫ്ലാറ്റ് ഫോമുകളിൽ സിനിമകൾ മാർക്കറ്റ് ചെയ്തും ,ഓൺലൈൻ മാർക്കറ്റിങ് നടത്തിയും വൻ ലാഭം നിക്ഷേപകർക്ക് വാഗ്ദാനം നൽകിയാണ്  ഹൈറിച്ച് വിപണി പിടിച്ചത് .മലയോരമേഖലയിൽ റബ്ബർ മേഖലയിലെയും കർഷക ,വ്യാപാരമേഖലയിലും ഉണ്ടായ വിലയിടിവ് സാധാരണക്കാരെവരെ ഉൾപ്പെടെ പ്രവാസികളെവരെ ഹൈറിച്ചു മാർക്കറ്റിങ് ഏജന്റുമാർ ലക്ഷ്യമാക്കി വലവിരിച്ചു . കാഞ്ഞിരപ്പള്ളി ,പാലാ , എരുമേലി ഉൾപ്പെടെ  മലയോരമേഖലയിലെ  ആയിരങ്ങൾ  ഹൈ റിച്ച് കമ്പനിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു പണം  നഷ്ടമായിരിക്കുകയാണ് .ഇ ഡി റെയ്‌ഡിനെ തുടർന്ന് ഉടമകൾ മുങ്ങിയതോടെ എന്ത് ചെയ്യുമെന്ന് അറിയാതെ നെട്ടോട്ടത്തിലും ,അങ്കലാപ്പിലുമാണ് ആയിരക്കണക്കിന് വരുന്ന നിക്ഷേപകർ .കുറച്ചു നാൾ  മുമ്പ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ആയിരങ്ങൾ പങ്കെടുത്ത നിക്ഷേപക മീറ്റ് ഹൈ റിച്ച് കമ്പനി സെലിബ്രറ്റികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലക്ഷങ്ങൾ പൊടിച്ചുകൊണ്ട്   സംഘടിപ്പിച്ചിരുന്നു .ബ്ലേഡ് കമ്പനി,ആട് ,തെക്ക് ,മാഞ്ചിയം ,റിയൽ എസ്റ്റേറ്റ് ,വിസ ,ഉൾപ്പെടെ ഏതു തട്ടിപ്പിനും നിന്നുകൊടുക്കാൻ നമ്മുടെ മലയാള നാട്ടിൽ ആളുള്ളടത്തോളം കാലം ഈ തട്ടിപ്പുകൾ എല്ലാം കേരളത്തിൽ നടക്കും .ഈ തട്ടിപ്പുകൾക്ക് നിന്നുകൊടുക്കാനും പെട്ടന്ന് ലാഭമുണ്ടാക്കാൻ മലയാളി ഉള്ളടത്തോളം കാലം പുതിയ തട്ടിപ്പുകൾ വന്നുകൊണ്ടുമിരിക്കും .പോലീസ് കേസെടുക്കും പിന്നെ അന്വേഷണങ്ങൾ നീളും ,തട്ടിപ്പു നടത്തിയവർ കിട്ടിയ കോടികളുമായി അന്യനാടുകളിൽ സുഖിമാന്മാരായി ജീവിക്കും .നിക്ഷേപം നടത്തിയവർ തട്ടിപ്പിനെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കും .80  ശതമാനം നിക്ഷേപകരും അഭിമാനം ഓർത്ത് തങ്ങൾക്കു പറ്റിയ അമളി പുറത്തുപറയാതെ മിണ്ടാട്ടമില്ലാത്തവ പോയത് പോയി എന്നോർത്ത് ഇരിക്കും .ഇതോടെ പുതിയ തട്ടിപ്പുമായി പഴയ തട്ടിപ്പുകൾ വീണ്ടും എത്തും .ഇതാണ് കേരളത്തിന്റെ പൊതു തട്ടിപ്പുകാർ എന്ന് മനസിലാക്കുന്നവർ എത്രപേരുണ്ട് .അതാണ് ഹൈറിച്ച് തട്ടിപ്പിലും സംഭവിച്ചത് .ഇനിയും സംഭവിക്കാൻ പോകുന്നത് .അതിനാൽ മലയാളികളെ ജാഗ്രതൈ !!!!!.അധ്വാനിക്കാതെ പണമുണ്ടാക്കാൻ പോയാൽ ഇങ്ങനെയൊക്കെ പറ്റും ,പുറത്തു പറയാതെ അടുത്ത തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുക ….അത്രമാത്രം …..

LEAVE A REPLY

Please enter your comment!
Please enter your name here