തിരുവനന്തപുരം : 07 മെയ് 2024

നൻമ, മേൻമ, ശ്രേയ എന്നീ പരിസ്ഥിതി സൗഹൃദ മരച്ചീനി അധിഷ്ഠിത ജൈവ ഉൽപന്നങ്ങൾ വാഴയിലെ തട തുരപ്പൻ പോലുള്ള തുരപ്പൻ കീടങ്ങൾ; മീലിമൂട്ട, വെള്ളീച്ചകൾ, ഇലപ്പേനുകൾ, ചെള്ളുകൾ   പോലുള്ള വിവിധയിനം നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ; പ്രാരംഭ ഘട്ടത്തിലുള്ള പുഴുക്കൾ എന്നിവയുടെയെല്ലാം നിയന്ത്രണത്തിന് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ജൈവ ഉൽപന്നങ്ങൾ വാങ്ങാൻ താല്പര്യമുള്ളവർ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ (സി. റ്റി. സി. ആർ. ഐ.) ഫാർമർ ഫെസിലിറ്റേഷൻ സെന്ററുമായി ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here